താമരശ്ശേരി: നിർമ്മല യു.പി. സ്കൂളിലെ വിദ്യാർഥികൾക്കായി വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്നേഹതീരം പദ്ധതിയും ഇഖ്റ ഹോസ്പിറ്റലും മലബാർ ഗോൾഡും സംയുക്തമായാണ് വൃക്ക രോഗ നിർണയ ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചത്.
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ഈ ക്യാമ്പിൽ പങ്കാളികളായി. ഡോക്ടർ അമൽ സ്വാലിഗയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം വൃക്കരോഗ നിർണയ ക്യാമ്പിന് സ്കൂളിൽ നേതൃത്വം നൽകി. ഇവരുടെ നിസ്തുലമായ സേവനത്തിന് സ്കൂൾ സീനിയർ അസിസ്റ്റന്റ് ഷൈനി പി എ നന്ദി പറഞ്ഞു.
