താമരശേരി: വനത്തിൽ ഭക്ഷണവും വെള്ളവും ലഭിക്കാത്ത കാട്ടുപന്നികൾ കൂട്ടതോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് വന്ന് കൊണ്ടിരിക്കുകയാണ്. കർഷകരുടെ ഇടവിള കൃഷികൾ പരിപൂർണ്ണമായും നശിപ്പിക്കുന്ന കാട്ടുപന്നികൾ ഇടവിള കൃഷികൾ ഭക്ഷണമായി ലഭിക്കാത്തതു കൊണ്ട് ടൗണുകളിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. താമരശ്ശേരി ടൗണിലെ ജനത ബേക്കറിയിലാണ് കാട്ടുപന്നി ഭക്ഷണം അന്വേഷിച്ച് വന്നത്. കടയിൽ കയറി നാശനഷ്ടങ്ങൾ വരുത്തിയ ശേഷം കാട്ടുപന്നി ഓടി പോകുകയാണ് ചെയ്തത്. കാട്ടുപന്നികൾക്കും കാട്ടുമൃഗങ്ങൾക്കും ആവശ്യമായ ഭക്ഷണങ്ങൾ വനത്തിൽ തന്നെ ലഭിക്കുന്നതിനാവശ്യമായ നടപടികൾ വനം വകുപ്പിൻ്റെ ഭാഗത്ത് നിന്ന് ഉടൻ ഉണ്ടാകണമെന്ന് താമരശ്ശേരി താലൂക്ക് വികസന സമിതിമെമ്പർ കെ.വി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
താമരശ്ശേരി ടൗണിൽ പട്ടാപകൽ കാട്ടുപന്നിയിറങ്ങി.
byC News Kerala
•
0
