Trending

പരാതിയുമായി 6 യുവതികൾ, ടാറ്റൂ ആർട്ടിസ്റ്റ് സുജേഷ് അറസ്റ്റിൽ



കൊച്ചിയിലെ ടാറ്റു ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി സുജേഷിനെ ഇന്നു കോടതിയില്‍ ഹാജരാക്കും . അഭിഭാഷകനെ കാണാൻ വരുന്നതിനിടെ പെരുമ്പാവൂരിന് സമീപം ഇന്നലെ രാത്രിയാണ് സുജേഷിനെ പിടികൂടിയത്.

നിലവില്‍ ആറ് യുവതികള് ഇയാള്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്കിയിട്ടുണ്ട്.

മുൻകൂർ ജാമ്യം തേടും മുന്നേ അറസ്റ്റ്

ടാറ്റു ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന മീടു ആരോപണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടയുടന്‍ സുജേഷ് ഒളിവിൽ പോയിരുന്നു. യുവതികള്‍ പരാതി നല്കിയതിന് പിന്നാലെ ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞ രണ്ടുദിവസമായി പൊലീസ് ശ്രമിച്ചു വരികയായിരുന്നു. ഇടുക്കിയിലെ വിവിധ ഭാഗങ്ങളില്‍ സുഹൃത്തിനൊപ്പം ഒളിവില്‍കഴിയുകയായിരുന്നു സുജേഷെന്ന് പൊലീസ് പറഞ്ഞു.

ഇതിനിടെ ഇന്നലെ രാത്രിയോടെ ഇയാള്‍ കൊച്ചിയില്‍ അഭിഭാഷകനെ കാണാൻ വരുമെന്ന വിവരം പൊലീസിന് ലഭിച്ചു. ഹൈക്കോടതിയില്‍ മുന്‍കൂർ ജാമ്യപേക്ഷ നല്കുന്നതിന് വേണ്ടിയായിരുന്നു ഇത്. പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇയാളെ പെരുമ്പാവുരിന് സമീപം വെച്ച് പിടികൂടുകയായിരന്നു. കസ്റ്റിഡിയില്‍ വിശദമായി ചോദ്യം ചെയ്തതിന് ശേഷം ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജാരാക്കും.

സുജേഷിന്‍റെ ഉടമസസ്ഥതയിലുള്ള ഇൻക്ഫെക്ടഡ് എന്ന ടാറ്റു കേന്ദ്രത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതികളുടെ പരാതി.

കൊച്ചി നഗരത്തില്‍ ആലുന്‍ചുവടും ചേരാനല്ലുരിലുമായി രണ്ട് ടാറ്റു കേന്ദ്രങ്ങല്‍ ഇയാള്‍ക്കുണ്ട്. രണ്ടിടത്തും പീഡനങ്ങല്‍ നടന്നുവെന്നാണ് പരാതി. പരാതിക്കാരായ നാല് യുവതികളുടെ വിശദമായ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.

സംസ്ഥാനത്തിന് പുറത്തായതിനാൻ മൊഴി നല്കാന്‍ പിന്നീട് വരാമെന്നാണ് രണ്ട് യുവതികള് അറിയിച്ചിരിക്കുന്നത്. യുവതികളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് അനുമതി തേടി പൊലീസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നല്കിയിട്ടുണ്ട്. തിങ്കളാഴ്ച ഇവരുടെ രഹസ്യമൊഴി കോടതി മുമ്പാകെ രേഖപ്പെടുത്തിയേക്കും.

ഇന്‍ക്ഫെക്ടഡ് സ്ഥാപനത്തില്‍ നിന്ന് ഇന്നലെ റെയ്ഡില്‍ പിടിച്ചെടുത്ത സിസിടിവി ക്യാമറകളുടെ ഡിവിആർ ശാസ്ത്രീയ പരിശോധനക്കായി അയക്കും.

ടാറ്റു ചെയ്യുന്ന സ്വകാര്യ മുറിയില്‍ സിസിടിവി ക്യാമറകൾ ഇല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസ്സിലായതെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ബലാത്സംഗക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ സുജേഷിനെതിരെ ചുമത്തിയിട്ടുണ്ട്

Post a Comment

Previous Post Next Post