Trending

ചുരത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു


താമരശ്ശേരി : താമരശ്ശേരി ചുരത്തില്‍ ഒമ്പതാം വളവിന് സമീപം വനപ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

കൊട്ടാരക്കര കുന്നത്തൂർ രാജേഷ് ഭവനത്തിൽ രാജുവിന്റെ മകൻ രാജേഷിന്റെ മൃതദേഹമാണ് ഇന്ന് വൈകിട്ട് ആറുമണിയോടെ ചുരത്തില്‍ കണ്ടെത്തിയത്.

ബസ് യാത്രക്കാരാണ് ആദ്യം യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പോലീസും സ്ഥലത്തെത്തി.

മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമാണുണ്ടായിരുന്നത്.സമീപത്ത് നിന്ന് ബാഗും ലഭിച്ചിരുന്നു.
മൃതദേഹത്തില്‍ നിന്നും ലഭിച്ച മൊബൈലിൽ നിന്നാണ് മൃതദേഹം തിരിച്ചറിയുന്നതിനുള്ള നമ്പര്‍ ലഭിച്ചത്.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കള്‍ എത്തിയതിന് ശേഷം മേല്‍ നടപടികള്‍ സ്വീകരിക്കും.

Post a Comment

Previous Post Next Post