താമരശ്ശേരി : ജില്ലാ പഞ്ചായത്തിന്റെ 2021 - 22 വർഷത്തെ ജനകീയസൂത്രണ പദ്ധതി പ്രകാരം നവീകരിച്ച കട്ടിപ്പാറ
പഞ്ചായത്തിലെ കേളൻമൂല - പൂലോട് റോഡിന്റെ ഉത്ഘാടനം ജില്ലാ
പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി അദ്ധ്യക്ഷത ചേർന്ന ചടങ്ങിൽ
കട്ടിപ്പാറ ഗ്രാമ
പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്ത് മുഖ്യാഥിതിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി തോമസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അനിൽ ജോർജ് , മുഹമ്മദ് ഷാഹിം, ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, നിധീഷ് കല്ലുള്ളതോട്, മെമ്പർമാരായ
പ്രേംജി ജെയിംസ്,
എ കെ അബൂബക്കർ, ഹാരിസ് എ ടി,
ഷാഫി സകരിയ, നാസർ ചമൽ, പീയുസ് എൻ സി , യു കെ അനന്തകുമാർ , തങ്കച്ചൻ
തുടങ്ങിയവർ സംബന്ധിച്ചു.