കുരാച്ചുണ്ട്: കാട്ടുമൃഗശല്യവും വിലത്തകർച്ചയും മൂലം പെറുതിമുട്ടിയ മലയോര കർഷകരുടെ മേൽ അമിത നികുതി ഭാരമേൽക്കുന്ന ബജറ്റ് നിർദേശം കർഷകദ്രോഹവും കർഷകരോട് കാണിക്കുന്ന അനീതിയുമാണ്. മലയോര കർഷകരുടെ ഭൂനികുതി നിലവിലുള്ളതിൻ്റെ ഇരട്ടിയാക്കിയതും സ്റ്റാമ്പ് ഡ്യൂട്ടി വർദ്ധിപ്പിച്ചതും കർഷകരുടെ നട്ടെല്ല് തകർക്കുന്നതാണ്.മലയോര മേഖലകളിൽ കാട്ടാന, കാട്ടുപന്നി,കുരങ്ങൻന്മാർ തുടങ്ങിയ കൃഷി നശിപ്പിക്കുന്നവന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. വന്യമൃഗശല്യം മൂലം പൊറുതിമുട്ടുന്ന മലയോര കർഷകരുടെ മേൽ അമിത ഭൂനികുതി ഭാരം അടിച്ചേൽപ്പിക്കുന്ന നടപടി പിൻവലിച്ച് കർഷകരോട് നീതി കാട്ടണമെന്ന് വിവിധ കർഷക സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഭൂനികുതി വർദ്ധനവിനെതിരെ വില്ലേജ് ഓഫിസുകൾക് മുമ്പിൽ സമരം നടത്തുവാൻ വിവിധ കർഷക സംഘടനകളുടെ യോഗം തിരുമാനിച്ചു.യോഗത്തിൽ വി.ഫാം ചെയർമാൻ ജോയി കണ്ണഞ്ചിറ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.സുമിൻ എസ് നെടുങ്ങാടൻ,രാജു ജോൺ,കെ.വി.സെബാസ്റ്റ്യൻ .സലിം പുല്ലടി,ഷാജു മുണ്ടന്താനം,ജോൺസൻ കക്കയം,ബാബു പൈകയിൽ,വി.ടി.തോമസ്.ജിജോ വട്ടോത്ത്,സണ്ണി കൊമ്മറ്റം, സെമിലിൻ, മത്തായി മംഗലത്ത് തുടങ്ങിയ കർഷക സംഘടന പ്രതിനിധികൾ യോഗത്തിൽ സംസാരിച്ചു.
