Trending

പുതുപ്പാടി ഗവ: ഹൈസ്ക്കൂളിൽ രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ്


പുതുപ്പാടി: ഗവ: ഹൈസ്ക്കൂളിൽ രക്ഷാകർത്താക്കൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. ചക്കാലക്കൽ ഹയർസെക്കണ്ടറി റിട്ട. പ്രിൻസിപ്പൽ രാജഗോപാലൻമാഷാണ് ക്ലാസിന് നേതൃത്വം നല്കിയത്. കുട്ടികളോടുള്ള മനശാസ്ത്രപരമായ സമീപനം എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കളെക്കുറിച്ചുള്ളപരീക്ഷ സംബന്ധമായ ആശങ്ക ഒഴിവാക്കുന്ന വിധത്തിൽ വളരെ രസകരമായിരുന്നു ക്ലാസ് . 2.30 മുതൽ 4 വരെ നടന്ന പരിപാടിയിൽ നിരവധി രക്ഷിതാക്കൾ പങ്കെടുത്തു
ചടങ്ങിൽ PTA പ്രസിഡണ്ട് ശിഹാബ് അടിവാരം, പ്രധാനാധ്യാപകൻ ശ്യാംകുമാർ , ജ്യോതി നാരായണൻ , അബ്ദുൾ മജീദ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post