കൂടരഞ്ഞി:പൂവാറൻതോട് കല്ലംപുല്ല്,ഓടപ്പൊയിൽ ഭാഗങ്ങളിൽ കാട്ടന കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. പ്രദേശത്ത് മിക്ക ദിവസങ്ങളിലും കാട്ടാന കൃഷി ഇടങ്ങളിൽ ഇറങ്ങി വാഴ ഉൾപ്പെടെ നശിപ്പിക്കുന്നത് പതിവാണങ്കിലും ഫോറസ്റ്റ് അധികൃതരുടെ ഭാഗത്ത് നിന്നും ആനയെ തുരത്താനുള്ള യാതൊരു വിധ ഇടപെടലുകളും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
മിക്ക ദിവസങ്ങളിലും രാത്രി 8 മണിയൊടെയാണ് കാട്ടാന കൃഷി ഇടങ്ങളിൽ എത്തുന്നത്. ഈ പ്രദേശത്ത് നിരവധി കർഷകർ വാഴ കൃഷി ചെയ്യ്ത് ഉപജീവനം നടത്തുന്നുണ്ട്. കടം വാങ്ങിയും ലോൺ എടുത്തും ലക്ഷങ്ങൾ മുടക്കി പരിപാലിച്ച കുലക്കാറായ വാഴകൾ ആന നശിപ്പിക്കുമ്പോൾ ഇനി എന്ത് ചെയ്യും എന്ന ആശങ്കയിലാണ് കർഷകർ.
കാട്ടാനയെ തുരത്താനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് തയ്യാറായില്ലങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം