താമരശ്ശേരി : ബി ജെ പി താമരശ്ശേരി മണ്ഡലം കമ്മറ്റി കാവന്നൂർ പീഡനത്തിലെ ഇരയോടുള്ള ഭരണകൂട നീതി നിഷേധത്തിനെതിരെ സ്ത്രീ സുരക്ഷയ്ക്ക് സ്ത്രീ ശക്തി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ജനകീയ ധർണ്ണ സംഘടിപ്പിച്ചു. ബി ജെ പി സംസ്ഥാന സമിതി അംഗം ടി പി സുരേഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഷാൻ കരിഞ്ചോല അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ഷാൻകട്ടിപ്പാറ വി.കെ ചോയിക്കുട്ടി .വത്സൻ മേടോത്ത്, പി.സി പ്രമോദ് ശ്രീവല്ലി ഗണേഷ്, ഷൈമ വിനോദ്, വി ദേവദാസ് എം ബി ജിതേഷ്, കെ പി ശിവദാസൻ , സുനിത വാസു . എകെ ബബീഷ് കെ വേലായുധൻ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ടി ശ്രീനിവാസൻ സ്വാഗതവും ഒ ക്കെ ഷാജി നന്ദി പറഞ്ഞു.
