കണ്ണൂർ: പഴയങ്ങാടിയിൽ വാക്ക് തർക്കത്തേതുടർന്നുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപെട്ടു. വെങ്ങര ഇഎംഎസ് മന്ദിരത്തിന് സമീപമുള്ള കെ.വി. വിപിൻ(32) ആണ് കൊല്ലപെട്ടത്.
സംഭവവുമായി ബന്ധപെട്ട് ചേട്ടനായ വിനോദ് (38) നെയാണ് പഴയങ്ങാടി സി.ഐ.രാജഗോപാലും സംഘവും കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് വീട്ടിൽ ചേട്ടനും അനിയനും തമ്മിൽ വാക്ക് തർക്കമുണ്ടായത്. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിപിനിനെ പരിയാരം മെഡിക്കൽ കോളേജിൻ പ്രവേശിപ്പിച്ചു എങ്കിലും
മരണപെടുകയാണ് ഉണ്ടായത്.
വെങ്ങരയിലെ പുതിയപുരയിൽ അരവിന്ദാക്ഷന്റെയും പ്രേമയുടെയും മകനാണ്. സഹോദരങ്ങൾ: അരുൺ, വിനോദ്