Trending

കൈതപ്പോയിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ റംസാൻ കിറ്റ് വിതരണം ചെയ്തു.



കൈതപൊയിൽ : ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തി. കൈതപ്പോയിൽ പ്രദേശത്തെ പാവപ്പെട്ട നൂറോളം കുടുംബങ്ങൾക്ക് ഒരുലക്ഷത്തോളം രൂപ ചിലവഴിച്ചാണ് റിലീഫ് സെൽ പരിപാടി സംഘടിപ്പിച്ചത്. തുടർന്നും ഇത്തരം ജീവ കാരുണ്യ പ്രവർത്തനം സംഘടിപ്പിക്കാൻ റിലീഫ് സെൽ മുന്നിട്ടിറങ്ങുമെന്ന് ഭാരവാഹികൾ പറഞ്ഞു.ഭക്ഷ്യ കിറ്റ് വിതരണോത്ഘാടനം മുഹമ്മദ്‌ ബാഖവി അൽ ഹൈതമി വാവാട് നിർവഹിച്ചു.

ചടങ്ങിൽ RKമൊയ്‌ദീൻ കോയ ഹാജി അധ്യക്ഷത വഹിച്ചു. ടി കെ ഇമ്പിച്ചമ്മദ് ഹാജി, കെ സി മുഹമ്മദ്‌ ഹാജി, മജീദ് കുയ്യോടി, എ സി അബ്ദുൽ അസീസ്, ടി കെ സുബൈർ, ഇ റഹീം, കെ സി ശിഹാബ്, സി അഷ്‌റഫ്‌, എ പി മുഹമ്മദ്‌ എന്നിവർ പ്രസംഗിച്ചു. കിറ്റുകൾ റിലീഫ്കമ്മിറ്റിക്ക് വേണ്ടി സി ടി ബീരാൻ കോയ ഏറ്റു വാങ്ങി.എം പി അബ്ദുറഹ്മാൻ സ്വാഗതവും ഷഫീഖ് എ കെ നന്ദിയും പറഞ്ഞു 

Post a Comment

Previous Post Next Post