Trending

അംബേദ്കർ ഗ്രാമവികസന പദ്ധതി രൂപീകരണ യോഗം നടത്തി.



കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചമൽ അംബേദ്കർ കോളനിയിൽ പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമവികസന പരിപാടി 2021-22 ൻ്റെ ഭാഗമായി പദ്ധതി രൂപീകരണയോഗം കൊടുവള്ളി നിയോജകമണ്ഡലം എംഎൽഎ
ഡോ: എം കെ മുനീർ ഉദ്ഘാടനം ചെയ്തു.


കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മുഹമ്മദ് മോയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പട്ടികജാതി വികസന ഓഫീസർ ശ്രീ ശൈലേഷ് ഐ.പി പദ്ധതി വിശദീകരണം ചെയ്തു.


ഡെനീസ് മാത്യു (അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ നിർമ്മിതികേന്ദ്ര കോഴിക്കോട് ),അബൂബക്കർ കുട്ടി , ദിവ്യ സുനിൽകുമാർ,കെ.പി രാഘവൻ, എന്നിവർ ആശംസകൾ അറിയിച്ചു


വാർഡ് മെമ്പർ വിഷ്ണു ചുണ്ടൻകുഴി സ്വാഗതവും, രാജൻ കെ.പി നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post