താമരശ്ശേരി: ഭര്‍ത്താവ് തന്നെയും മകളേയും ക്രൂരമായി മര്‍ദ്ധിച്ചതായി യുവതിയുടെ പരാതി. താഴേ പരപ്പന്‍പൊയില്‍ സ്വദേശി മോടോത്ത് ഷാജിക്കെതിരെ കക്കോടി സ്വദേശിനി ഫിനിയയാണ് താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയത്. പണം ആവശ്യപ്പെട്ട് ചെവി കടിച്ച് മുറിച്ചതായും മകളുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചതായും പരാതിയില്‍ പറയുന്നു.
ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ ഭാര്യ തന്റെ മുഖത്ത് തിളച്ച ചായ ഒഴിക്കുകയായിരുന്നുവെന്ന് ഷാജി പറഞ്ഞു. തനിക്കും മാതാവിനും പൊള്ളലേറ്റതായും ഷാജി പറഞ്ഞു. സാമ്പത്തിക ഇടപാടിന്റെ പേരിലാണ് വാക്കേറ്റവും കയ്യാങ്കളിയും നടന്നത്. താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു