താമരശ്ശേരി : താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ N.K ഷാജിയുടെ നേതൃത്വത്തിൽ താമരശ്ശേരി - കുടുക്കിലുമ്മാരം ഭാഗത്തുനിന്ന് 5 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൈവശം വെച്ചതിന് താമരശ്ശേരി കുടുക്കിലുമ്മാരം കയ്യേലിക്കുന്നുമ്മൽ ഹുസൈൻ മകൻ നാസർ എന്നയാളെ കോപ്ട ആക്ട് പ്രകാരം എടുത്ത് പിഴ ഈടാക്കി.
അന്വേഷണ സംഘത്തിൽ പ്രിവേന്റീവ് ഓഫീസർ വസന്തൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നൗഷർ, റബിൽ, സുമേഷ്, വനിതാ ഓഫീസർ അഭിഷ, ഡ്രൈവർ കൃഷ്ണൻ എന്നിവർ ഉണ്ടായിരുന്നു.
