Trending

യാത്രയയപ്പ് യോഗം സംഘടിപ്പിച്ചു.





താമരശ്ശേരി: താമരശ്ശേരി പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വർഷത്തെ സ്തുത്യർഹമായ 4 വർഷത്തെ സേവനത്തിനു ശേഷം സഹകരണ വകുപ്പ് കോഴിക്കോട് അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ ) ആയി സ്ഥലം മാറി പോകുന്ന കെ .ആർ വാസന്തിക്കും ,ഖാദി & വില്ലേജ് ഇൻഡസ്ടീസ് ബോർഡിൽ ജൂനിയർ കോ- ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിലേക്ക് സ്ഥലം മാറി പോകുന്ന കെ പി അശ്വിനും യാത്രയയപ്പ് സംഘടിപ്പിച്ചു.

ഉപഹാര സമർപ്പണം നടത്തി ബാങ്ക് പ്രസിഡണ്ട് ഗിരീഷ് ജോൺ ഉദ്ഘാടനം ചെയ്തു ബാങ്ക് വൈസ് പ്രസിഡണ്ട് ഇസ്മയിൽ കുറുമ്പൊയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡയറക്ടർ ജോൺ ഇ പി സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് കോഴിക്കോട് റീജിനൽ മാനേജർ രാജാറാം, അസിസ്റ്റന്റ് രജിസ്ട്രാർ പ്രബിത, സെയിൽ ഓഫീസർ പ്രേമദാസ്, അഗ്രികൾച്ചറൽ ഓഫീസർ
ഹണി ജോർജ്ജ്,
ബിജീഷ് കെ പി, വിജയകുമാർ കെ എന്നിവർ സംസാരിച്ചു.

വാസന്തി കെ ആർ, അശ്വിൻ കെ പി എന്നിവർ മറുപടി പ്രസംഗം നടത്തി. സെക്രട്ടറി മുഹമ്മദ് ഷബീർ സ്വാഗതവും, അബിജിത്ത് എൻ എ നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post