Trending

അടിവാരം ജുമാ മസ്ജിദിലെ മോഷണം: പ്രതിയുമായി തെളിവെടുപ്പ് നടത്തി.






അടിവാരം:അടിവാരം ജുമാ മസ്ജിദിലെ മോഷണം നടത്തിയ പ്രതിയുമായി തെളിവെടുപ്പ് നടത്തി

വയനാട് സുൽത്താൻ ബത്തേരി മലവയൽ ,തൊവരിമല സ്വദേശി സംസാദിനെയാണ് തെളിവെടുപ്പിന് എത്തിച്ചത്.മുൻപ് പാലക്കാട് താമസിച്ചിരുന്ന പ്രതി പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതിനിടെ മലപ്പുറത്ത് പിടിയിലായത്.
കഴിഞ്ഞ ജൂലൈ 14 നാണ് അടിവാരംജുമാ മസ്ജിദിന്റെ ഓഫിസിൽ കയറി പണം മേഷ്ടിച്ചത്.

മോഷണം നടനെന്ന് കരുതുന്ന സമയത്ത് സംശയാസ്പദമായി കാറിൽ വന്ന യുവാവ് പള്ളിയിലേക്ക് പോകുന്ന വഴിലുള്ള ബൾബ് ഊരി മാറ്റുന്നത് സമീപത്തെ സിസിടി വിൽ പതിഞ്ഞിരുന്നു പള്ളി കമ്മറ്റിയുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തി പ്രതിയെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചത്.

Post a Comment

Previous Post Next Post