Trending

കായിക താരങ്ങൾക്ക് സ്വീകരണം നൽകി.




കട്ടിപ്പാറ:
കോടഞ്ചേരിയിൽ നടന്ന താമരശ്ശേരി ഉപജില്ല കായികമേളയിൽ തുടർച്ചയായി ഏഴാം തവണയും ചാമ്പ്യൻമാരും, താമരശ്ശേരി ജിവിഎച്ച്എസ്എസ് സംഘടിപ്പിച്ച ഫുട്ബോൾ മേളയിൽ റണ്ണേഴ്സുമായ കട്ടിപ്പാറ നസ്രത്ത് യു.പി സ്കൂളിലെ കുട്ടികൾക്ക് സ്വീകരണം നൽകി.
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസി തോമസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സീനിയർ അസിസ്റ്റൻ്റ് സി.പി.സാജിദ് അധ്യക്ഷത വഹിച്ചു. യു.പി വിഭാഗത്തിൽ ചാമ്പ്യന്മാരും പെൺകുട്ടികളുടെ കിഡ്ഡീസ് വിഭാഗത്തിൽ ചാമ്പ്യന്മാരും സ്കൂളിലെ ഫാത്തിമ അഹാന 15 പോയിന്റ് നേടി വ്യക്തിഗത ചാമ്പ്യനും ആയിരുന്നു. താമരശ്ശേരിയിൽ യു.പി.സ്കൂളുകളുടെ ഫുട്ബോൾ മേളയിൽ റണ്ണർ അപ് ആയി. ക്യാപ്റ്റൻ എ.വി മുഹമ്മദ് സിനാൻ 8 ഗോൾ നേടി മികച്ച താരമായി മാറി. അമീൻ സിറാജ് മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു.സിസ്റ്റർ ബിൻസി, എലിസബത്ത് കെ.എം, തോമസ് കെ.യു പ്രസംഗിച്ചു.കോച്ച് തോമസ് കൊച്ചുവീട്ടിലിനെ സീനിയർ അസിസ്റ്റൻ്റ് സി.പി. സാജിദ് മെഡൽ നൽകി അനുമോദിച്ചു.



Post a Comment

Previous Post Next Post