Trending

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹ്യ വിരുദ്ധർ കത്തിച്ചു.




താമരശ്ശേരി:  വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹ്യ വിരുദ്ധർ കത്തിച്ചു.പുതുപ്പാടി പഞ്ചായത്തിലെ ചെറുപ്ലാട് വനഭൂമിയിൽ താമസിക്കുന്ന ഇരുമ്പൻ മുഹമ്മദലിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഗ്ലാമർ ബൈക്കാണ് സാമൂഹ്യ വിരുദ്ധർ ഒരു കിലോമീറ്റർ അകലെയുള്ള പെരുമ്പള്ളി അങ്ങാടിയിലെത്തിച്ച് തീയിട്ട് നശിപ്പിച്ചത്. 2019 ൽ മുഹമ്മദലിയുടെ വീടിന് സാമൂഹു വിരുദ്ധർ തീയിട്ടിരുന്നു.

ലഹരി മാഫിയക്കെതിരെ പ്രതികരിച്ചതാണ് നിരന്തര അക്രമത്തിന് പിന്നിൽ എന്ന് കരുതുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ താമരശേരി പൊലിസ് കസ്റ്റഡിയിൽ.

Post a Comment

Previous Post Next Post