താമരശ്ശേരി:- അമ്പായത്തോട്ടിലെ അറവ് മലിന്യ സംസ്കരണ യൂണിറ്റിൽ നിന്നുമുള്ള അസ്സഹനീയമായ ദുർഗന്ധത്തിന് പരിഹാരം കാണുക.
വാഹനത്തിൽ നിന്നും റോഡിലേക്ക് ഒഴുകുന്ന മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി ഫ്രഷ്കട്ടിലേക്ക് മാർച്ച് നടത്തി.
മാർച്ച് DYFI താമരശ്ശേരി ബ്ലോക്ക് സെക്രട്ടറി
ടി. മഹറൂഫ് ഉദ്ഘാടനം ചെയ്തു.
ജോയിന്റ് സെക്രട്ടറി പി.എം സിറാജ് അധ്യക്ഷത വഹിച്ചു.
പി. ടി. സ്വാതി,മുഹമ്മദ് അസ്‌ലം, ശ്രീജിത്ത് വി. കെ, നിഷാന്ദ് കാറ്റാടി എന്നിവർ സംസാരിച്ചു.
മേഖല സെക്രട്ടറി
അഖിൽ എൻ സ്വാഗതവും.
വിജേഷ് നന്ദിയും പറഞ്ഞു.

