താമരശ്ശേരി: BDS പഠനം പൂർത്തിയാക്കി ഡോക്ടറായ തീർത്ഥ ഉണ്ണിയെയും, അഖില കേരള വയലാർ രാമവർമ സിനിമ ഗാനലാപന മത്സരത്തിൽ സ്പെഷ്യൽ ജൂറി അവാർഡ് നേടിയ സതീഷ്കുമാറിനെയും ചമൽ–പ്ലാത്തോട്ടം, പൂവന്മല കൂട്ടായ്മ ആദരിച്ചു.
ആദരവ് ചടങ്ങ് അഡ്വ. കെ.പി. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡോ. തീർത്ഥ ഉണ്ണിയ്ക്കും സതീഷ്കുമാറിനും അഡ്വ. കെ.പി. ഫിലിപ്പ് ഉപഹാരങ്ങൾ നൽകി
ശിവദാസൻ ചാവടിയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ചമൽ സൗത്ത് വാർഡ് മെമ്പർ ശ്രീജില ശ്രീജിത്ത് ഡോ. തീർത്ഥ ഉണ്ണിയെ പൊന്നാട അണിയിച്ചു ആദരിക്കുകയും കൂട്ടായ്മയ്ക്ക് വേണ്ടി മെമെന്റോ നൽകുകയും ചെയ്തു. ചുണ്ടൻകുഴി വാർഡ് മെമ്പർ കെ.സി. ലെനിൽ സതീഷ് കുമാറിനെ പൊന്നാട അണിയിക്കുകയും കൂട്ടായ്മയ്ക്ക് വേണ്ടി മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
ചമൽ നോർത്ത് വാർഡ് മെമ്പർ സൗമ്യ പ്രജീഷ് സ്കൂൾ കലാ-കായിക മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശിവനന്ദ സനീഷിന് ഉപഹാരം നൽകി.
മുൻ വാർഡ് മെമ്പർ അനിൽ ജോർജ് സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം നേടിയ ആഹിൽ ജൈസലിന് ഉപഹാരം നൽകി.
ചമൽ കാരപ്പറ്റ മാളശ്ശേരി ഭഗവതി ക്ഷേത്ര പ്രസിഡണ്ട് ചന്ദ്രബോസ്, ഡോ. തീർത്ഥയുടെ പിതാവ് ഉണ്ണി വെള്ളിയോറമലയെ പൊന്നാട അണിയിച്ചു ആദരിച്ചു.
രതീഷ് പി.എം ഡോ. തീർത്ഥയുടെ മാതാവ് മിനി ഉണ്ണിയെ പൊന്നാട അണിയിച്ചു ആദരിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർമാരായ ശ്രീജില ശ്രീജിത്ത്, കെ.സി. ലെനിൽ, സൗമ്യ പ്രജീഷ്, മുൻ വാർഡ് മെമ്പർ അനിൽ ജോർജ്, ഡോ. തീർത്ഥ ഉണ്ണി, സതീഷ് കുമാർ, രതീഷ് പി.എം എന്നിവർ സംസാരിച്ചു.
ബിന്ദു രവി സ്വാഗതവും രമേഷ് പി.എം നന്ദിയും അറിയിച്ചു.