Trending

നാടിന് വെളിച്ചമായി 'പ്രകാശ ഗ്രാമം' പദ്ധതി.




ചമൽ : ചമൽ സാംസ്കാരിക വേദിയും പി കെ ശ്രീനേഷ് പബ്ലിക് ലൈബ്രറിയും സംയുക്തമായി ചമൽ തലയാട് റോഡ് വൈദ്യുതി ബൾബുകളാൽ പ്രകാശപൂരിതമാക്കി. ഒന്നാം ഘട്ടമായി ചുണ്ടൻകുഴി മുതൽ കേളൻമൂലവരെയുള്ള ഭാഗങ്ങളിൽ റോഡരികിലുള്ള വീട്ടുകാരുടേയും സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.പ്രദേശവാസികൾക്ക് രാത്രികാലങ്ങളിൽ പകൽ വെളിച്ചത്തിലെന്ന പോലെ നിർഭയം യാത്ര ചെയ്യാനും മോഷണം മറ്റ് സാമൂഹ്യ തിന്മകൾ എന്നിവ ഒരു പരിധി വരെ തടയാനും ഇത് സഹായകമാകും.പദ്ധതി ഉദ്ഘാടനം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ജിൻസി തോമസ് നിർവ്വഹിച്ചു.
































































തുടർന്നു നടത്തിയ വിളംബര ജാഥ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അനിൽ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. സാംകാരിക വേദി പ്രസിഡണ്ട് അഡ്വ: ബിജു കണ്ണന്തറ അധ്യക്ഷം വഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ വിഷ്ണു ചുണ്ടൻകുഴി, ലൈബ്രറി കമ്മിറ്റി പ്രസിഡണ്ട് പി സി അമൃതസാഗർ, സെക്രട്ടറി ജോർജ്ജ് വർഗ്ഗീസ് തുടങ്ങിയവർ ആശംസയർപ്പിച്ചു.സാംസ്കാരിക വേദി സെക്രട്ടറി എം എ അബ്ദുൽ ഖാദർ സ്വാഗതവും ശ്രീ ബേബി തോമസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post