കൊടുവള്ളി: എക്സൈസ് വകുപ്പിന്റെ വാഹനം തടഞ്ഞു നിർത്തുകയു ചീത്ത വിളിക്കുകയും
ചെയ്തെന്ന പരാതിയിൽ കരിഞ്ചോല
ചിങ്ങനാംപൊയിൽ അരുവിക്കര
എ.എസ്.ശ്രീരാജി (23) നെ പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ
പ്രതിയെ 14 ദിവസം റിമാൻഡ്
ചെയ്തു.
കൊടുവള്ളി സർക്കിൾ ഓഫിസിലെ അസിസ്റ്റന്റ്
എക്സൈസ് ഇൻസ്പെക്ടർ സി.സന്തോഷ് കുമാർ ജീപ്പിൽ തിരുവമ്പാടി ഭാഗത്തേക്ക് പോകുന്നതിനിടെ കഴിഞ്ഞ ഞായറാഴ്ച രാവിലെ മാനിപുരം ജംക്ഷനിലാണു സംഭവം.
ബൈക്കിന്റെ അടുത്തേക്ക്
എക്സൈസ് വാഹനം ചേർന്നു
പോയതിലുള്ള വിരോധത്തിൽ
വാഹനം തടഞ്ഞു പോകാൻ
അനുവദിക്കാതെ ഔദ്യോഗിക
കൃത്യനിർവഹണം തടസ്സപ്പെടു
ത്തിയെന്നാണു പരാതിയിൽ പറയുന്നത്.
