ചമൽ : ചമൽ ജി എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ടാലന്റ് ലാബുകളുടെയും സമർപ്പണം കുട്ടികൾക്കായി ഒരുക്കിയ സംഗീത സായാഹ്നത്തിൽ
കുട്ടികളുടെ പ്രിയങ്കരനായ പാട്ടുകാരൻ അക്കു പുല്ലാളൂർ നിർവഹിച്ചു.
കുട്ടികളും അധ്യാപകരും ചേർന്ന് എഴുതിയ ഹൈക്കു കവിതകൾ ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട് പ്രകാശനം ചെയ്തു.
പിടിഎ പ്രസിഡന്റ് സതീശൻ, പൂർവ്വ വിദ്യാർത്ഥി സമിതി സെക്രട്ടറി
എം. എ. അബ്ദുൽ ഖാദർ മാസ്റ്റർ, എസ് എം സി ചെയർമാൻ ഗിരിജാക്ഷന്‍, പിടിഎ അംഗം ശ്രീ ഷമീർ ബാബു, എസ് ആർ ജി കൺവീനർ ശ്രീജ എം നായർ, സ്കൂൾ പി.ആർ.ഒ ഷംല പി എച്ച് എന്നിവർ സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾതല ചെയർപേഴ്സൺ ജോഷി ജോൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി
ടി.കെ.അബ്ദുറഹ്മാൻ നന്ദിയുംപറഞ്ഞു.
