Trending

കനത്ത മഴയിൽ മരം മുറിഞ്ഞു വൈദ്യുത ലൈനിൽ വീണ് ആറോളം വൈദ്യുത തൂണുകൾ തകർന്നു.


ചമൽ : ഇന്ന് രാവിലെ പെയ്ത മഴയിലും ശക്തമായ കാറ്റിലും ചമൽ- വള്ളുവർകുന്ന്- വെണ്ടെക്കുംചാൽ റോഡിൽ വള്ളുവർകുന്ന് സങ്കേതത്തിന് സമീപം പൂവത്തിങ്ങൽ ഭാഗത്ത് മാവ് വൈദ്യുതി ലൈനിലേക്ക് വീണ് ആറോളം വൈദ്യുതി തൂണുകൾ തകർന്നു വീണു.

 
അപകട സമയത്ത് റോഡിൽകൂടി സഞ്ചരിച്ച ഇരുചക്ര വാഹന യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിയക്കാണ്.


റോഡിലേക്ക് വീണ് ഏറെ നേരം ഗതാഗത തടസ്സം നേരിട്ടത്തിനെ തുടർന്ന് വലിയ മാവ് നാട്ടുകാരും, കട്ടിപ്പാറ ട്രോമാകെയർ വളണ്ടിയർമ്മാരും ചേർന്നു മുറിച്ചു മാറ്റി.


പ്രദേശത്ത് വൈദ്യുതി ബന്ധം പുനസ്‌ഥാപിച്ചിട്ടില്ല

Post a Comment

Previous Post Next Post