കട്ടിപ്പാറ : നസ്രത്ത് യുപി സ്കൂളിൽ കരാട്ടെ പരിശീലനം ആരംഭിച്ചു. കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും. കുട്ടികൾക്ക് പഠനത്തിൽ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനും കരാട്ടെ പരിശീലനം ഉപകരിക്കുന്നു. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർധിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഈ അവസ്ഥയിൽ എപ്പോഴും കുട്ടികളുടെ കൂടെ ഉണ്ടായിരിക്കുകയെന്നത് മാതാപിതാക്കളെ സംബന്ധിച്ച് അസാധ്യമായ കാര്യവുമാണ്. ഈ അവസരത്തിൽ കുട്ടികളെ ആയോധനകലകൾ അഭ്യസിപ്പിക്കുന്നത് സ്വയം പ്രതിരോധം സ്വീകരിക്കുന്നതിന് അവരെ സഹായിക്കും. ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന ഈ പരിശീലന ക്ലാസ്സ് പിടിഎ പ്രസിഡന്റ് ഷമീർ വി പി ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് സ്കൂൾ പ്രധാന അധ്യാപകൻ ജിജോ സാർ സ്വാഗതവും അധ്യാപകനായ തോമസ് കെ യു നന്ദിയും അറിയിച്ചു