Trending

ഗ്രീൻവേർമ്സ് മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി ഡോ: എം.കെ.മുനീർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.


താമരശ്ശേരി : മാലിന്യസംസ്കരണരംഗത്ത് ഗ്രീൻവേർമ്സിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഡോ: എം.കെ.മുനീർ എം.എൽ. എ പറഞ്ഞു. ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ഹരിതകർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ഗ്രീൻവേർമ്സ് ആരംഭിച്ച മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് അംഗം സീനസുരേഷ് അദ്ധ്യക്ഷത വഹിച്ചു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ അബൂബക്കർ കുട്ടി, ജാബിർ കാരാട്ട്, സി.കെ.എ.ഷമീർ ബാവ, ഹാരിസ് അമ്പായത്തോട്, ഷാൻ കരിഞ്ചോല, കെ.സി .ബഷീർ , ബൈജു തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post