Trending

സൗജന്യ നേത്ര പരിശോധന ക്യാമ്പ്



 ചമൽ : ചമൽ നിർമല യുപി സ്കൂളിൽ 'നല്ല പാഠം' ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈങ്ങാപ്പുഴ ഐട്രസ് റ്റ്‌ ഡിവൈൻ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.. നേത്ര സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡിവൈൻ ആശുപത്രി സ്കൂളിന് നൽകുന്ന സേവനങ്ങളെക്കുറിച്ചും. ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ച സ്കൂൾ എച്ച് എം ശ്രീമതി ജിസ്ന ജോസ് പരാമർശിച്ചു. കാഴ്ച എന്ന അനുഭവത്തിന് ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് ചടങ്ങിന് അധ്യക്ഷ സ്ഥാനംവഹിച്ച പി ടി എ പ്രസിഡന്റ് ശ്രീ ഹാസിഫ് സംസാരിച്ചു. നല്ല പാഠം കോഡിനേറ്റർ ശ്രീമതി ശില്പ ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും പരിശോധനയ്ക്ക് വിധേയമാക്കുകയും, കൂടുതൽ ശ്രദ്ധ ആവശ്യമുള്ളവരെ ആശുപത്രിയുമായി നേരിട്ട് ബന്ധപ്പെടാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.ഡിവൈൻ കണ്ണാശുപത്രി പി ആർ ഒ ശ്രീ അനിൽ പൗലോസ്,ശ്രീ മത്തായി എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post