Trending

വൈദ്യുതി വിച്ഛേദിച്ചതിൽ സംഘർഷം; ജീവനക്കാർക്കെതിരെ തൽക്കാലം നടപടി വേണ്ടെന്ന് ഹൈക്കോടതി



തിരുവമ്പാടിയിൽ കെഎസ്ഇബി വൈദ്യുതിബന്ധം വിച്ഛേദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ജീവനക്കാർക്കെതിരെ തൽക്കാലം കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് ഹൈക്കോടതി. കെഎസ്ഇബി ലൈൻമാനായ പ്രശാന്ത്, കരാർ ജീവനക്കാരനായ അനന്തു എന്നിവർക്കെതിരെ ഓഗസ്റ്റ് 21 വരെ നടപടി പാടില്ലെന്നാണ് ജസ്റ്റിസ് എ.ബദറുദീന്റെ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

പൊലീസിന് കെഎസ്ഇബി ജീവനക്കാരെ ചോദ്യം ചെയ്യാമെന്ന്
വ്യക്തമാക്കിയ കോടതി, സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടക്കട്ടെയെന്നും വ്യക്തമാക്കി. വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാർ മർദിച്ചുവെന്നു കാട്ടി യൂത്ത് കോൺഗ്രസ് നേതാവായ അജ്മലിന്റെ മാതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

Post a Comment

Previous Post Next Post