ചമൽ : PK ശ്രീനേഷ് ലൈബ്രറിയിൽ "യുവത ഇന്ന് ഇന്നലെ" എന്ന വിഷയത്തെ കുറിച്ച് സെമിനാറും സംവാദവും സംഘടിപ്പിച്ചു. ലൈബ്രറി കമ്മിറ്റി പ്രസിഡൻ്റ് അമൃതസാഗർ സെമിനാർ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ ശ്രീ. എം. അബ്ദുൾ ഖാദർ മാസ്റ്റർ
വിഷയം അവതരിപ്പിച്ചു. ശ്രീ PM ഹാസിഫ് മോഡറേറ്ററായി. മുതിർന്ന പൊതുപ്രവർതകനായ N.K സ്വാമിക്കുട്ടി ,എ.ടി ബാലൻ, എൻ. പി കുഞ്ഞാലി, വിദ്യാർത്ഥികളായ ജ്യോതിക, ജ്യോതിഷ,അശ്വന്ത്, ബോസ്, പി.കെ ദിനേശൻ, സുബൈദ, ആനന്ദവല്ലി, ഗോകുൽ ചമൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു ലൈബ്രേറിയൻ സുഹറ സ്വാഗതവും വിജയകുമാർ എൻ. കെ. നന്ദിയും പറഞ്ഞു.

