Trending

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി.


ബാലുശ്ശേരി: ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കർഷക കോൺഗ്രസ്സ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ല പ്രസിഡണ്ട് അഡ്വ.ബിജു കണ്ണന്തറ ഉദ്ഘാടനം ചെയ്തു.കെ.പി സി.സി വർക്കിംങ്ങ് കമ്മറ്റി അംഗം കെ.രാമചന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് സുജിത്ത് കറ്റോട് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ആർ.പി.രവീന്ദ്രൻ, ഐപ്പ് വടക്കേത്തടം, വാളങ്ങൽ ബാലകൃഷ്ണൻ മാസ്റ്റർ, കെ.പി സത്യൻ, സി.പി ബാലകൃഷ്ണൻ, പാറക്കൽ ബാലൻ, ഗംഗൻ വി നായർ, ഐ.രവീന്ദ്രൻ, എൻ.പി രാഘവൻ, ദിൽഷ മക്കാട്ട്, ഷൈജമുരളി തുടങ്ങിയവർ സംസാരിച്ചു.പുഷ്പാർച്ചനയും നടന്നു.

Post a Comment

Previous Post Next Post