Trending

മൊബൈൽ ഷോപ്പ് ഉടമയെ തട്ടിക്കൊണ്ടുപോയ സംഭവം ഒരാൾ കൂടി പോലീസ് പിടിയിൽ.



താമരശ്ശേരി: മൂഴിക്കൽ മൊബൈൽ ഷോപ്പ് നടത്തുന്ന ചെറുവറ്റ സ്വദേശി ഹർഷദിനെ അടിവാരത്ത് നിന്നും തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതികളിൽ ഒരാൾ കൂടി പോലീസ് പിടിയിൽ.

താമരശ്ശേരിക്ക് സമീപം പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ ഫാക്ടറിയിലെ മിനി കണ്ടയ്നർ ലോറിയുടെ ഡ്രൈവറായ താമരശ്ശേരി അമ്പായത്തോട് പൊട്ടൻ പുഴക്കൽ മനു എന്ന കാട്ടാച്ചി മനു (34) ആണ് പിടിയിലായത്.

ഹർഷദിൻ്റെ കാർ തടഞ്ഞു നിർത്താൻ ഉപയോഗിച്ചത് മനു ഓടിച്ച മിനി കണ്ടയ്നർ ലോറിയായിരുന്നു.കേസിൽ
നാലു പേരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു

Post a Comment

Previous Post Next Post