Trending

ദുരന്തമുഖങ്ങളിൽ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ മാതൃകാപരം:-അഡ്വ.ഫ്രാൻസീസ് ജോർജ്ജ് എം.പി.



കോട്ടയം: ഒയിസ്ക ഇൻ്റർനാഷണൽ സൗത്ത് ഇന്ത്യയും ഡൽഹി വിശ്വയുവക് കേന്ദ്രയും ചേർന്ന് സംഘടിപ്പിക്കുന്ന ത്രിദിന ദുരന്തനിവാരണ പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അഡ്വ.ഫ്രാൻസീസ് ജോർജ്ജ് എം.പി.


ഹൈറേഞ്ച് മേഖലകളിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാര മാകാൻ സന്നദ്ധ സംഘടനകളുടെ സഹായ സഹകരണങ്ങൾ
സർക്കാർ സംവിധാനങ്ങൾക്ക് നല്കണമെന്ന്
തെളളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ എം പി പറയുകയുണ്ടായി.


ഒയിസ്ക സൗത്ത് ഇന്ത്യ സെക്രട്ടറി ജനറൽ അരവിന്ദ് ബാബു അദ്ധ്യക്ഷനായിരുന്നു.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ സംഘടനകളുടെ എൺപതോളം പ്രതിനിധികളാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്. വിശ്വയുവക് കേന്ദ്ര കോ-ർഡിനേറ്റർ രജത് തോമസ് മുഖ്യ സന്ദേശം നല്കി.ഒയിസ്ക സൗത്ത് കേരള പ്രസിഡൻ്റ് പ്രൊഫ.പി.ജി.ഫിലിപ്പ്, ദർശന ഡയറക്ടർ
ഫാ. എമിൽ പുള്ളിക്കാട്ടിൽ , ഒയിസ്ക കോട്ടയം ചാപ്റ്റർ പ്രസിഡൻ്റ്
 എ പി തോമസ്, സാജൻ ഗോപാലൻ എന്നിവർ പ്രസംഗിച്ചു.
ഒയിസ്ക കോട്ടയം ചാപ്റ്റർ പരിപാടികൾക്ക് നേതൃത്വം നല്കുന്നത്.

Post a Comment

Previous Post Next Post