താമരശ്ശേരി : പുതുപ്പാടി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പെരുമ്പള്ളി - എട്ടേക്ര റോഡരികിലെ പറമ്പിൽ ലോറിയിൽ എത്തിച്ച പ്ലാസ്റ്റിക് മാലിന്യം തള്ളിയ യുവാവിനെ നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച മാലിന്യമാണ് ജനവാസ മേഖലയിൽ നിക്ഷേപിച്ചത്. മാലിന്യം എത്തിച്ച എലോക്കര സ്വദേശി ഫൈസലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്..
മാലിന്യം തട്ടിയ സ്ഥലത്തു നിന്നും നീക്കം ചെയ്യാൻ ആരംഭിച്ചു.
