ഈങ്ങാപ്പുഴ : ഈങ്ങാപ്പുഴ മാർബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഹിരോഷിമ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ നടത്തിയ പ്രത്യേക അസംബ്ലിയിൽ ഹിരോഷിമ ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ പ്രസംഗിച്ചു. പ്രിൻസിപ്പൽ റവ. ഫാ. സിജോ പന്തപ്പിള്ളിൽ യുദ്ധവിരുദ്ധ സന്ദേശം കുട്ടികൾക്ക് കൈമാറി.
വിദ്യാർത്ഥികൾ സഡാക്കോ കൊക്കുകളെ നിർമ്മിക്കുകയും ലോകസമാധാനത്തിന്റെ പ്രതീകമായ അവയെ വാനിലേക്ക് ഉയർത്തുകയും ചെയ്തു. വിവിധ വിഭാഗങ്ങളിലായി പോസ്റ്റർ നിർമ്മാണ മത്സരവും, ചർച്ചയും നടത്തി.സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരായ ഷിജോ, അർജുൻ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്
