പൂനൂർ:
സ്കൂൾ ക്ലാസുകളിലും വീടകങ്ങളിലും ലഹരി പിടിമുറുക്കുമ്പോൾ അത് ഇല്ലായ്മ ചെയ്യാനുള്ള അടിസ്ഥാന പരിഹാരം ധാർമ്മികതയുടെ പ്രചാരണം മാത്രമാണെന്ന് പൂനൂർ സലഫി മദ്റസ ഹാളിൽ ചേർന്ന വിസ്ഡം പൂനൂർ മണ്ഡലം പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു.
ലോക സ്രഷ്ടാവിനെ യഥാവിധി അറിയുകയാണ്
ധാർമ്മികയുടെ അടിസ്ഥാനം.
മുസ്ലിം സമൂഹത്തിൽ വർദ്ധിച്ചു വരുന്ന വിശ്വാസ ജീർണതകളിൽ നിന്ന് അവരെ രക്ഷപ്പെടുത്താൻ
വിശുദ്ധ ക്വുർആനിന്റെയും പ്രവാചക ചര്യയുടെയും പഠനം സമൂഹത്തിൽ വ്യാപിപ്പിക്കാൻ മഹല്ലു കമ്മറ്റികൾ മുന്നോട്ടു വരണമെന്നും
സംഗമം ആവശ്യപ്പെട്ടു.
സംഗമം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി സി.പി. സലീം ഉദ്ഘാടനം ചെയ്തു. വിസ്ഡം മണ്ഡലം പ്രസിഡണ്ട് സംസം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ. ഉനൈസ് സ്വലാഹി, വിസ്ഡം മണ്ഡലം സെക്രട്ടറി സി.പി. സാജിദ്, ഏ.പി. അബ്ദുൽ ഗഫൂർ സംസാരിച്ചു.
ആഗസ്ത് 25 ന് മണ്ഡലം മുജാഹിദ് കുടുംബസംഗമം സംഘടിപ്പിക്കാനും 28 ന് ബാലുശ്ശേരിയിൽ നടക്കുന്ന ജില്ലാ വിദ്യാർത്ഥിനി സമ്മേളനത്തിൽ 200 പ്രതിനിധികളെ പങ്കെടുപ്പിക്കാനും പ്രതിനിധി സംഗമം തീരുമാനിച്ചു.
