കൊടഞ്ചേരി: കഴിഞ്ഞ രാത്രി അച്ചൻകടവ് പാലത്തിന് സമീപം കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ പള്ളിക്ക് മുമ്പിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.
മുറംപാത്തി പാട്ടത്തിൽ അമൽ വിൽസൺ (27) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അമൽ വിൽസണെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാപിതാക്കൾ: വിൽസൺ,
ഡെയ്സി. സഹോദരൻ അഖിൽ.
സംസ്കാരം ഇന്ന് (04-08-2024 ഞായർ) വൈകിട്ട് 4 മണിക്ക് വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളി സെമിത്തേരിയിൽ നടക്കും.
