Trending

ഷിരൂരിൽ നിന്ന് പുരുഷന്റെ മൃതദേഹം കണ്ടെത്തി. മണ്ണിടിച്ചിലിൽ പെട്ടവരുടേതാണോ എന്ന് പരിശോധിക്കും


ഷിരൂരിൽ നിന്ന് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഷിരൂർ ഹോന്നവാര കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. കാലിൽ വലകുടുങ്ങിയ നിലയിലാണ് മൃതദേഹമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.മലയാളി ഡ്രൈവർ അർജുനെ കാണാതായ സ്ഥലത്ത് നിന്നാണ് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.

ഷിരൂർ മണ്ണിടിച്ചിലിൽപ്പെട്ട ആരുടെയെങ്കിലും മൃതദേഹമാണോയെന്നറിയാൻ കരയിലെത്തിച്ച് പരിശോധിക്കേണ്ടതുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഗംഗാവലിപ്പുഴ ഒഴുകിച്ചേരുന്ന പ്രദേശമാണിത്. കഴിഞ്ഞദിവസം ഈ പ്രദേശത്തുനിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു.

ഡിഎൻഎ പരിശോധനയ്ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. കടൽതീരത്തോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. 

Post a Comment

Previous Post Next Post