പുതുപ്പാടി : 1992 ൽ കൊടുവള്ളി ബ്ലോക്ക് കൈതപ്പൊയിൽ പുഴ സൈഡിൽ നിർമ്മിച്ച മിനി സ്റ്റേഡിയം . കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ വെള്ള പൊക്കത്തിൽ സൈഡ് ഇടിഞ്ഞ് കുത്തി ഒലിച്ചു പോയി
നൂറ് കണക്കിന് കായിക താരങ്ങളുടെ സ്വപ്നമാണ് ഈ സ്റ്റേഡിയം
നിരവധി കായിക മേളകളും . ഫുട് മേളകളും നടത്തിയ സ്റ്റേഡിയമാണ് നശിച്ചത്
എം.പി. എം.എൽ എ ജില്ലാ പഞ്ചായത്ത് മെമ്പറുമാർ ബ്ലോക്ക് മെമ്പറുമാർ എന്നിവർക്ക് നിരന്തരം നിവേദനങ്ങൾ കൊടുത്തിട്ടും ഇതുവരേയും ഒരു ഫണ്ടും വകയരുത്തിട്ടില്ല.
ഗ്രൗണ്ട് പ്പെട്ടെന്ന് തന്നെ നന്നാക്കി കായിക താരങ്ങൾക്ക് പ്രാക്ടീസ് ചെയ്യുവാൻ വേണ്ട നടപടികൾ ഉണ്ടാവണമെന്ന് കൈതപ്പൊയിൽ ദിവ്യ ക്ലബ്ബിന്റെ പ്രവർത്തക സമിതി ആവശ്യപ്പെട്ടു
പ്രസിഡണ്ട് സി.കെ. ബഷീർ അധ്യഷ്യം വഹിച്ചു
സെക്രട്ടറി വി.കെ. കാദർ സ്വാഗതവും. ആർ.കെ. ശാഫി നന്ദിയും പറഞ്ഞു
