Trending

ആണവ ഭീഷണിക്കെതിരെ പ്രതിരോധമായി സഡോക്കുവിന് കൊക്കുകളെ നിർമ്മിച്ച് കന്നൂട്ടിപ്പാറയിലെ കുരുന്നുകൾ.


കട്ടിപ്പാറ : 1945 ആഗസ്റ്റ് ആറിന് അമേരിക്കയും സഖ്യകക്ഷികളും ചേർന്ന് ജപ്പാനിലെ ഹിരോഷിമ നഗരം അണുബോംബിട്ട് തകർത്തതിൻ്റെ എഴുപത്തൊമ്പതാം വാർഷികദിനത്തിൽ കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിലെ കുട്ടികൾ ലോകം നേരിടുന്ന ആണവായുധ ഭീഷണിക്കെതിരെ ശക്തമായ താക്കീതുയർത്തി. ആണവ ദുരന്തത്തിൻ്റെ പ്രതീകമായ സഡോക്കുവിനു വേണ്ടി കുട്ടികൾ നൂറുകണക്കിന് കൊക്കുകളെ നിർമിച്ചു. ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം ആണവ വിരുദ്ധ സന്ദേശം നൽകി. അണുബോംബിൽ തകർന്നടിഞ്ഞ ജപ്പാൻ കരുത്തും നിശ്ചയദാർഡ്യവും കൈ മുതലാക്കി ദശാബ്ദങ്ങൾക്കകം ലോകരാജ്യങ്ങളുടെ മുൻനിരയിലേക്ക് കയറിവന്നത് വലിയ പാഠമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു. ഈ ദുരന്തത്തെയും ഹിരോഷിമക്കാരെപ്പോലെ കൂട്ടായ്മയിലൂടെ അതിജീവിക്കാനാവുമെന്ന് വിലയിരുത്തി.
സ്റ്റാഫ് സെക്രട്ടറി കെ.പി. ജസീന , SRG കൺവീനർ ദിൻഷ ദിനേശ്, കെ.സി. ശിഹാബ്, പി.പി. തസലീന, ടി. ഷബീജ്, ഫൈസ് ഹമദാനി പ്രസംഗിച്ചു. റൂബി എം എ , പി.പി അനുശ്രീ, കെ കെ ഷാഹിന , ആര്യാമുരളി, കെ.പി. മുഹമ്മദലി നേതൃത്വം നൽകി.

Post a Comment

Previous Post Next Post