Trending

കണ്ണങ്ങോട്ടുമ്മൽ ഷാജു മോചന സഹായി കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.



കുന്നമംഗലം : കഴിഞ്ഞ ആറു വർഷമായി നാട്ടിലേക്ക് വരാൻ കഴിയാതെ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന കണ്ണങ്ങോട്ടുമ്മൽ ഷാജുവിനെ നാട്ടിലെത്തിച്ച് ഷാജുവിൻ്റെ ഭാര്യയും രണ്ട് പെൺകുട്ടികളുമടങ്ങുന്ന കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി പടനിലത്ത് രൂപീകരിച്ച കണ്ണങ്ങോട്ടുമ്മൽ ഷാജു മോചന സഹായ കമ്മറ്റി യുടെ ഓഫീസ് വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് പി.കെ.ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു.


ചടങ്ങിൽ കമ്മറ്റി ചെയർമാൻ യു.സി രാമൻ അധ്യക്ഷത വഹിച്ചു. വി അബ്ദു റഹിമാൻ മാസ്റ്റർ. എൻ.ഷിയോ ലാൽ, കെ.ശ്രീധരൻ, ടി.കെ.ഹിതേഷ് കുമാർ, പ്രവീൺ പടനിലം, കെ.സി അബ്ദുൾ സലാം, ഒ.പി അസ്സൻകോയ, കെ.ഷിജു, മഹേഷ് - വി കെ തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post