ചമൽ: കട്ടിപ്പാറ ഫാമിലി ഹെൽത്ത് സെൻ്ററിന് കീഴിലെ ചമൽ ആരോഗ്യ സബ്ബ് സെൻ്റിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ഏറെ കാലത്തെ സ്തുർഹ്യ സേവനത്തിന് ശേഷം ഔദ്യോഗിക സ്ഥാനത്ത് നിന്ന് വിരമിക്കുന്ന JHI സുബൈദ സി എം ന് ചമൽ പൗരാവലിയുടെ ആഭിമുഖ്യത്തിൽ യാത്ര അയപ്പ് നല്കി.
വാർഡ് മെബ്ബർ അനിൽ ജോർജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാസർ പി,ജമീല സെയ്ദ്,പിയുസ് എൻ സി,കെ ടി ജോസഫ്,എൻ പി കുഞ്ഞാലിക്കുട്ടി, തോമസ്,എ ടി ബാലൻ,അബിത റെനിഷ്,തങ്കമണി കെ ടി,ഷേർലി എൻ കെ,ബിന്ദു കെ പി, ശർമിള വി സി,സുബൈദ സി എം എന്നിവർ സംസാരിച്ചു.4-ാംവാർഡ് മെബ്ബർ അനിൽ ജോർജ്, വ്യാപാരി പ്രതിനിധി എ ടി ബാലൻ എന്നിവർ സ്നേഹോപഹാരങ്ങൾ നല്കി. അബ്ദുൾ റസാഖ്,നൗഷാദ് കെ പി എന്നിവർ ചടങ്ങിന് നേതൃത്വം നല്കി.
