Trending

എസ് എസ് എൽ സി പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു.




ചമൽ :  വാർഡ് മെബ്ബർ അനിൽ ജോർജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചമൽ 4ാം വാർഡ് ഗ്രാമസഭയിൽ ഈവർഷം എസ് എസ് എൽ സി പരിക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളായ റിസ നൂറുദ്ധിൻ, ആര്യ റെജി, ശ്രിദേവിക എം.ബി, ഹൃതിക വിപിൻ, ഷഹന ഷെറി പി, ശ്രിനന്ദ് ഷിജു എന്നിവർക്ക് ഗ്രാമസഭയിൽ സ്നേഹോപകാരം നല്കി അനുമോദിച്ചു.
കട്ടിപ്പാറ സാന്ത്വാനം ഡിഅഡിക്ഷൻ സെൻ്ററിലെ മോട്ടിവേറ്റർ പത്രോസ് ഇരിട്ടി ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് സരസമായ ഭാഷയിൽ അവതരിപ്പിച്ചു.പിന്നീട് MEC 7 ചമൽ യൂണിറ്റിൻ്റെ സഹകരണത്തോടെ ചമൽ ടൗണിലേക്ക് ലഹരിക്കെതിരെ കൂട്ടഓട്ടവും സംഘടിപ്പിച്ചു. വാർഡ് വികസന സമിതി കൺവീനർ നാസർ ചമൽ, വികസന സമിതി അംഗങ്ങളായ സലിം എൻ പി,ജമീല സെയ്ദ്, ഡിഅഡിക്ഷൻ സെൻ്ററിലെ മോട്ടിവേറ്റർ പത്രോസ് ഇരിട്ടി എന്നിവർ പ്രസംഗിച്ചു. പിയുസ് എൻ സി, കെ.വി അനിൽകുമാർ, ,ഇ.കെ ജോർജ്,
നൂറുദ്ധീൻ എന്നിവർ ഗ്രാമസഭയോട് അനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ പരിപാടികൾക്ക് നേതൃത്വം നലകി.

Post a Comment

Previous Post Next Post