താമരശ്ശേരി:
പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരത്തിൽ പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ചുരത്തിലെ തട്ടുകടകൾ നാളെ (31-12-2025 ബുധനാഴ്ച ) വൈകിട്ട് 7 മണിക്ക് അടയ്ക്കണം എന്നാവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി.
ചുരത്തിൽ കൂട്ടം കൂടുന്നതിനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും അനുമതിയില്ല. നാളെ വൈകിട്ട് 7 മണി മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നത്. ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടികൾ സ്വീകരിച്ചതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.
പുതുവത്സര ആഘോഷങ്ങൾക്കായി ആരും താമരശ്ശേരി ചുരത്തിലേക്ക് യാത്ര ചെയ്യരുതെന്നും, നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
ഇതോടൊപ്പം ജനുവരി 5 മുതൽ താമരശ്ശേരി ചുരത്തിൽ കൂടുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
