താമരശ്ശേരി: സുവർണ്ണ ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ചമൽ നിർമ്മല യു.പി.സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ ഔപചാരികമായി രൂപീകരിച്ചു. ജൂൺ 28ന് നടന്ന സംഗമത്തിൽ പൂർവ്വ വിദ്യാർത്ഥിയും വാർഡ് മെമ്പറുമായ അനിൽ ജോർജ് അധ്യക്ഷത വഹിച്ചു. സ്കൂളിന്റെ ശ്രേയസിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്നതിനാണ് അസോസിയേഷൻ രൂപീകരിച്ചത്. സ്കൂൾ മാനേജർ റവ :ഫാ : ജിൻ്റോ വരകിലും അനിൽ ജോർജും രക്ഷാധികാരികളായ അസോസിയേഷനിൽ പ്രസിഡന്റായി അഡ്വ : ബിജു കണ്ണന്തറയെ തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി വിഷ്ണു ചുണ്ടൻകുഴി, തങ്കച്ചൻ ജോർജ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഇമ്മാനുവേൽ ജോർജ് ( സെക്രട്ടറി), അബിത റിനീഷ് ( ജോയിൻ സെക്രട്ടറി) നൂറുദ്ദിൻ പി ( ട്രഷറർ ),ജിസ്ന ജോസ്( ട്രഷറർ) തുടങ്ങിയവർ തിരഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് നടക്കുന്ന ജൂബിലി പ്രവർത്തനങ്ങൾക്കായി എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുക്കുകയുണ്ടായി.
