താമരശ്ശേരി: ചമൽ നിർമ്മല യു.പി. സ്കൂളിൽ സുവർണ്ണ ജൂബിലി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അനുദിനം വർദ്ധിച്ചുവരുന്ന നേത്രസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി നേത്ര പരിശോധന ക്യാമ്പും ആരോഗ്യ പരിരക്ഷ ലക്ഷ്യം വച്ചുകൊണ്ട് ജനറൽ , ഓർത്തോ മെഡിക്കൽ ക്യാമ്പുമാണ് നടന്നത്.
നിർമല യു.പി.സ്കൂളും, ഈങ്ങാപ്പുഴ ഐ ട്രസ്റ് കണ്ണാശുപത്രിയും, പൂനൂർ റിവർഷോർ ഹോസ്പിറ്റലും സംയുക്തമായാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ നൂറുകണക്കിന് ആളുകൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്തുവാൻ സാധിച്ചു. മെഡിക്കൽ ക്യാമ്പ് വാർഡ് മെമ്പർ അനിൽ ജോർജ് ഉദ്ഘാടനം ചെയ്തു. സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തിയ ഐ ട്രസ്റ്റ് ഹോസ്പിറ്റലിനും റിവർഷോർ ഹോസ്പിറ്റലിനും പ്രധാനാധ്യാപിക ജിസ്ന ജോസ് നന്ദി അർപ്പിച്ചു.
