പുതുപ്പാടി : മലങ്കര സുറിയാനി കത്തോലിക്ക സഭ ബത്തേരി രൂപത കോഴിക്കോട് മേഖലയിൽ LUMEN 2k25 മതാധ്യാപക സംഗമം ജൂൺ 28 ശനിയാഴ്ച പ്രസിദ്ധ സൈക്കോളജിസ്റ്റും, നിലമ്പൂർ ഫാത്തിമ കോളേജ് പ്രൊഫസറുമായ റവ. ഫാദർ വർഗ്ഗീസ് കണിയാമ്പറമ്പിലിൻ്റെ നേതൃത്വത്തിൽ ഈങ്ങാപ്പുഴ മാർ ബസേലിയോസ് സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ഏകദേശം അറുപതോളം അധ്യാപകർ പങ്കെടുത്ത ഈ പരിശീലന ക്ലാസിന് ബസേലിയോസ് സ്കൂളിൻ്റെ പ്രിൻസിപ്പലും, കോഴിക്കോട് മേഖല സൺഡേ സ്കൂൾ ഡയറക്ടറുമായ റവ. ഫാ. സിജോ പന്തപ്പിള്ളിൽ ഏവർക്കും സ്വാഗതം ആശംസിക്കുകയും, ബഹുമാനപ്പെട്ട എപ്പിസ്കോപ്പൽ വികാരി റവ. ഫാ. തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കോഴിക്കോട് മേഖല മതാധ്യാപകരുടെ ആനിമേറ്റർ കാര്യങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുകയും, സൺഡേ സ്കൂൾ പ്രൊമോട്ടർ ശ്രീ. ഏലിയാസ് പാടത്തു കാട്ടിൽ ഏവർക്കും നന്ദി അപ്പിക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തോടെ പരിപാടികൾക്ക് സമാപനം കുറിച്ചു.