Trending

തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ പരിശോധന; രേഖകളില്ലാത്ത 31 ലക്ഷം രൂപ പിടികൂടി.



വയനാട് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ചു നടത്തിയ വാഹന പരിശോധനയിൽ രേഖകൾ ഇല്ലാതെ കടത്തി കൊണ്ടുവന്ന  31 ലക്ഷം രൂപ പിടികൂടി.

ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരൻ ആയ കൊടുവള്ളി സ്വദേശി മുഹമ്മദ് സാമ്റിൻ എന്നയാളിൽ നിന്നാണ് പണം പിടികൂടിയത്.

ഇന്ന് (25-01-2025 ഞായറാഴ്ച ) പുലർച്ചെ മൂന്ന് മണിയോടു കൂടി മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ ശശിയും പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിൽ ആണ് സ്വകാര്യ ബസ്സിൽ വെച്ച് രേഖകൾ ഇല്ലാത്ത പണം കണ്ടെത്തിയത്.

 
പ്രിവൻ്റീവ് ഓഫീസർമാരായ ജോണി കെ, ബാബു വി, രഞ്ജിത്ത് സി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സുഷാദ് പി എസ്, റഷീദ് കെ എന്നിവരാണ് പാർട്ടിയിൽ ഉണ്ടായിരുന്നത്. പിടികൂടിയ തുക എക്സൈസ് വകുപ്പ് തുടർനടപടികൾക്കായി ആദായ നികുതി വകുപ്പിന് കൈമാറും.

Post a Comment

Previous Post Next Post