Trending

താമരശ്ശേരി സാംസ്‌കാരിക വേദി ശ്രീനിവാസൻ–മാധവ് ഗാഡ്ഗിൽ അനുസ്മരണം നടത്തി




താമരശ്ശേരി : സമൂഹത്തിനു നന്മയും പുരോഗതിയും സംഭാവന ചെയ്യാൻ ജീവിതത്തിൻ്റെ വലിയൊരു ഭാഗം 
ചെലവഴിച്ച മനുഷ്യസ്നേഹികളായിരുന്നു
ശ്രീനിവാസനും മാധവ് ഗാഡ്ഗിലുമെന്ന്
പ്രമുഖ എഴുത്തുകാരൻ രമേശ് കാവിൽ
പറഞ്ഞു.
പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിൻ്റെ ചിന്തകളും , അനുഭവങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ കുടിയിരുത്തിയ
മഹാനായ സിനിമാപ്രവർത്തക നായിരുന്നു ശ്രീനിവാസൻ.
സാമൂഹ്യ പ്രശ്നങ്ങളെ ആക്ഷേപഹാസ്യ രൂപത്തിൽ നർമ്മത്തിൽ പൊതിഞ്ഞ് നൽകാൻ അദ്ദേഹത്തിനു സാധിച്ചു.
താൻ പരിഹസിക്കപ്പെട്ടാലും ചില ആശയങ്ങൾ സമൂഹത്തിനു നൽകാൻ 
അദ്ദേഹം സ്വയം പരിഹാസ കഥാപാത്രമായി. അരാജകത്വം മാറ്റി
സമൂഹം നവീകരിക്കപ്പെടാൻ തൻ്റെ ചിന്തകളെ അദ്ദേഹം ആയുധമാക്കി.
സാധാരണക്കാരൻ്റെ നിരവധി
ജീവൽ പ്രശ്നങ്ങൾ ശ്രീനിവാസൻ സിനിമകളിലെ പ്രമേയങ്ങളായി.

പി.വി. ദേവരാജ് മാധവ് ഗാഡ്ഗിൽ അനുസ്മരണം നടത്തി .
ശ്രീനിവാസൻ മാധവ് ഗാഡ്ഗിൽ എന്നിവരുടെ സ്മരണാർത്ഥം പരിപാടിയിൽ പങ്കെടുത്തവർക്കു വൃക്ഷത്തെ വിതരണം ചെയ്തു.
  
സാംസ്കാരിക വേദി പ്രസിഡണ്ട്
ടി ആർ ഒ കുട്ടൻ അധ്യക്ഷനായി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി , വൈസ് പ്രസിഡണ്ട് നവാസ് 
ഈർപ്പോണ , ഗ്രാമപഞ്ചായത്ത് അംഗം കാവ്യ വി ആർ , പി കെ രാധാകൃഷ്ണൻ,
ടി പി രഘുനാഥ് , മജീദ് ഭവനം, വി.കെ.അഷ്റഫ് പ്രസംഗിച്ചു.

സാംസ്കാരിക വേദി സെക്രടറി ഗിരീഷ് തേവള്ളി സ്വാഗതവും കൺവീനർ റാഷി 
താമരശ്ശേരി നന്ദിയും പറഞ്ഞു.
ശ്രീനിവാസൻ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനാഞ്ജലി പരിപാടിയും അരങ്ങേറി.

Post a Comment

Previous Post Next Post