പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി ബാലുശ്ശേരി പുത്തൂർ വട്ടം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 320 ലിറ്റർ വാഷ് കണ്ടെത്തി.
കൊയിലാണ്ടി താലൂക്കിൽ ബാലുശ്ശേരി വില്ലേജിലെ പുത്തൂർ വട്ടം ദേശത്ത് ഞാട്ടിപ്പാറ ഭാഗത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ചിരുന്ന വാഷാണ് പിടികൂടിയത്. സംഭവത്തിൽ എക്സൈസ് സംഘം ഒരു അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.
പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ നൈജീഷ് ടി. ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.
