കട്ടിപ്പാറ : ചമൽ കാരപ്പറ്റ അങ്കനവാടിയിൽ റിപ്പബ്ലിക് ദിനം ദേശസ്നേഹത്തിന്റെ ആവേശത്തോടെ ആഘോഷിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ ശ്രീജില ശ്രീജിത്ത് ദേശീയ പതാക ഉയർത്തി.
ഭരണഘടനയുടെ മഹത്വവും റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യവും ഓർമ്മിപ്പിച്ചുകൊണ്ട് നടന്ന പരിപാടിയിൽ കുട്ടികളും നാട്ടുകാരും പങ്കെടുത്തു.
പതാക ഉയർത്തിയതിന് ശേഷം ദേശീയഗാനം ആലപിച്ചു.
അങ്കനവാടി വർക്കർ ഷിബാമണി, കെ.വി. സെബാസ്റ്റ്യൻ, എൻ.പി. കുഞ്ഞാലികുട്ടി, ബീന ജോർജ്, ഷീലത വിജയൻ, അംഗൻവാടി വർക്കർ മഞ്ജു കെ.പി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അവർ റിപ്പബ്ലിക് ദിനാശംസകൾ നേർന്നതോടൊപ്പം രാജ്യത്തിന്റെ ഐക്യവും സമാധാനവും നിലനിർത്താനുള്ള പ്രതിജ്ഞയും പങ്കുവച്ചു.
ദേശീയ മൂല്യങ്ങൾ കുട്ടികളിൽ വളർത്തുന്നതിന് ഇത്തരം പരിപാടികൾ വലിയ പങ്കുവഹിക്കുന്നുവെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ലളിതവും ഹൃദയസ്പർശിയുമായ ആഘോഷമാണ് അങ്കനവാടിയിൽ സംഘടിപ്പിച്ചത്.
